ജനാധിപത്യ വിശ്വാസികളായ നഗരസഭാ ജീവനക്കാരുടെ ഒരേഒരു പ്രബല സംഘടന KERALA MUNICIPAL & CORPORATION STAFF ASSOCIATION (KMCSA)
കെ.എം.സി.എസ്.എ നേതൃസംഗമം - 2017 മേയ് 19, 20 തിയതികളിൽ തിരൂരില്‍ വച്ച് നടന്നു. കെ.എം.സി.എസ്.എ - *************************
നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു

Thursday, January 25, 2018

മന്ത്രിസഭാ തീരുമാനങ്ങള്‍ (24 ജനുവരി 2018)
 

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സര്‍വീസ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. അജിത് കുമാറിന് അധിക ചുമതല നല്‍കി ഏകോപിത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.

രക്തസാക്ഷി ദിനത്തില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കണം

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിക്കാന്‍ ജനുവരി 30 രാവിലെ 11 മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.295/18
date
24-01-2018

Monday, January 22, 2018


KMCSA STATE PRESIDENT & GENERAL SECRETARY

                                                               SRI. P.I. JACOBSON
                                                        KMCSA STATE PRESIDENT 


                                                              SRI.M. VASANTHAN
                                              KMCSA STATE GENERAL SECRETARY