ജനാധിപത്യ വിശ്വാസികളായ നഗരസഭാ ജീവനക്കാരുടെ ഒരേഒരു പ്രബല സംഘടന KERALA MUNICIPAL & CORPORATION STAFF ASSOCIATION (KMCSA) നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു കെ.എം.സി.എസ്.എ - *************************
നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു

കെട്ടിട നിയമങ്ങൾ ലംഘിച്ച് പണിത അനധികൃത ബിൽഡിംഗുകൾ : ക്രമവത്ക്കരണ ചട്ടം 2018 നിലവിൽ വന്നു ......

കെട്ടിട നിയമങ്ങൾ ലംഘിച്ച് പണിത അനധികൃത ബിൽഡിംഗുകൾ :  ക്രമവത്ക്കരണ ചട്ടം 2018
നിലവിൽ വന്നു ......
----------------------------------------

കേരള പഞ്ചായത്ത് രാജ് ആക്ടിലെ 235 എ ബി വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 407-ാം വകുപ്പുമാണ് കെട്ടിട നിയമങ്ങൾ ലംഘിച്ച് കെട്ടിയ വീടുകൾ , മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ ക്രമവൽക്കരണം ലക്ഷ്യമിട്ട്  ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത് .
2013 മാര്‍ച്ച് 31 വരെയുള്ള അനധികൃത നിര്‍മ്മാണങ്ങളാണ് ഏറ്റവും അവസാനത്തെ ഭേദഗതി (GO(MS)150/2014/LSGD, GO (MS)39/2014/LSGD) എന്നിവ വഴി ക്രമവത്ക്കരിക്കാന്‍ കഴിയുക .

ഈ ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്ത് പരിധിയില്‍ താഴെപ്പറയുന്ന വ്യവസ്ഥ കളാണ് ഭേദഗതി വരുത്തിയിട്ടുള്ളത് . 31.07.2017 നോ  അതിനു മുന്‍പോ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍  ക്രമവത്ക്കരിക്കാന്‍ കഴിയും . കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവ ക്രമവത്ക്കരണ പരിധിയില്‍ ഉള്‍പ്പെടുത്താനാകും .
അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള അധികാരം , സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നതിന്  പകരം ജില്ലാ ടൗണ്‍ പ്ലാനര്‍ , ഡെപ്യൂട്ടി  ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് , ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ  സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതല സമിതിക്കാണ് നൽകിയിരിക്കുന്നത് . ഇതിനായി ഒരാളും മന്ത്രിയുമായോ മന്ത്രിയുടെ ഓഫീസുമായോ തിരുവനന്തപുരത്തെ ഏതെങ്കിലും ഉദ്യോഗസ്ഥനുമായോ ബന്ധപ്പെടേണ്ടിവരില്ല . ഓരോ വ്യക്തിക്കും സ്വയം നിയമ ലംഘനം സാക്ഷ്യപ്പെടുത്തി ഫൈൻതുക നിർണ്ണയിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രടറിക്ക് സമർപ്പിക്കാം . ജില്ലാ ടൗൺപ്ലാനറും തദ്ദേശസ്ഥാപന ജില്ലാ ഉദ്യോഗസ്ഥനും പരിശോധിക്കും പിഴ തിട്ടപ്പെടുത്തും .  ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തിയാൽ അഴിമതിയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്താണ് മൂന്നാളുകളുൾപ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത് . മൂന്ന് പേരും ഒരുപോലെ അഴിമതിക്കാരാവുക വിരളമാകുമല്ലോ ? ആർക്കെങ്കിലും വല്ല ദുരനുഭവങ്ങളും ഇവരിൽ നിന്നുണ്ടായാൽ മന്ത്രിയെ നേരിട്ട് വിളിച്ചോ "For the People" പോർട്ടൽ വഴിയോ ഒഫീഷ്യൽ email വഴിയോ പരാതിപ്പെടാവുന്നതാണ് .

ഈ ഓര്‍ഡിനന്‍സിലൂടെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പരിധിയില്‍ താഴെ പ്പറയുന്ന വ്യവസ്ഥകളാണ് ഭേദഗതി വരുത്തിയത് .
A) 31.07.2017 നോ  അതിനു മുന്‍പോ നിര്‍മ്മിച്ച അനധികൃത കെട്ടിട  ങ്ങള്‍  ക്രമവത്ക്കരിക്കാന്‍ പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കഴിയും .
B)കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവ ക്രമവത്ക്കരണ പരിധിയില്‍ ഉള്‍പ്പെടും .
C) അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള അധികാരം  സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നതിന് പകരം ജില്ലാ ടൗണ്‍ പ്ലാനര്‍ ,  റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ , ബന്ധപ്പെട്ട തദ്ദേശ  സ്ഥാപനങ്ങളിലെ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതലസമിതിക്കാ  യിരിക്കും .
കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ - GO(P)11/2018/LSGD dtd 15/02/2018 (SRO NO. 95/2018)
പഞ്ചായത്ത് - GO(P)12/2018/LSGD dtd 15/02/2018 (SRO NO. 96/2018)

ചട്ടങ്ങൾ ഗസററിൽ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ അടുത്ത ആഴ്ചമുതൽ തന്നെ ആവശ്യക്കാർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമാനുസൃതമുള്ള ഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ് . (രണ്ട് ചട്ട ഭേദഗതികളുടെയും PDF കോപ്പികൾ ഇമേജിൽ നൽകുന്നുണ്ട് ) . നിയമലംഘനം നടന്നിട്ടുള്ള കെട്ടിടങ്ങളുടെ പ്ലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം . കൂടാതെ അനധികൃത നിര്‍മ്മാണത്തിന്റെ അനുപാതം അപേക്ഷകന്‍ Self Declaration നൊപ്പം വെക്കേണ്ടതുമാണ് ..
ജില്ലാതലത്തില്‍ രൂപീകരിച്ച സമിതി ഇതു പരിശോധിച്ച് അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുള്ള കോമ്പൊണ്ടിംഗ് ഫീ കണക്കാക്കും .
പ്രസ്തുത ഫീ യുടെ 50% സര്‍ക്കാര്‍ ട്രഷറിയിലും ബാക്കി 50% ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസിലെ കൗണ്ടറിലുമാണ്  അടയ്ക്കേണ്ടത്. ക്രമവത്ക്കരണം മൂലം ലഭ്യമാകുന്ന ഫീസിന്റെ 50% തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിലേക്ക് പ്രാദേശിക വികസനത്തിനായി ലഭ്യമാകുമെന്ന് ചുരുക്കം .
ഫീ അടച്ച് രശീതി ലഭ്യമാക്കുന്ന മുറയ്ക്ക് കെട്ടിടം ക്രമവത്ക്കരിച്ചു എന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കുന്നതോടൊപ്പം ഒക്യൂപ്പന്‍സി സര്‍ട്ടിഫിക്കറ്റും നൽകേണ്ടതാണ് .

അഞ്ചിനം വയലേഷനുകളാണ് ഇതിലൂടെ  ക്രമവത്ക്കരിക്കാന്‍ കഴിയുക .
1) സെ‍റ്റ് ബാക്ക്
2) കവറേജ്
-3) FAR (Floor Area Ratio)
4) വഴി
5) പാര്‍ക്കിംഗ്

1 - ‌പഞ്ചായത്ത് പരിധിയില്‍ 600 സ്ക്വയര്‍ ഫീറ്റ് വരെയുള്ള ഏകവാസ വീടുകള്‍ക്ക് കോമ്പൗണ്ടിംഗ്  ഫീ ഉണ്ടായിരിക്കുന്നതല്ല .
2 - 600 നു മുകളില്‍ 1000 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവക്ക് 2000 രൂപ .
3 - 1001 മുതല്‍ 2000 സ്ക്വയര്‍ ഫീറ്റ് വരെ യുള്ളവക്ക് 15,000 രൂപ   .4 - 2001 നും 3000 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവക്ക് 20,000 രൂപ എന്നിങ്ങനെയാണ് കോമ്പൗണ്ടിംഗ് ഫീയായി അടക്കേണ്ടിവരിക .
വാണിജ്യ കെട്ടിടങ്ങള്‍ക്ക് പ്രത്യേക കോമ്പൗണ്ടിംഗ് ഫീയാണ് കണക്കാക്കി യിട്ടുള്ളത് . വയലേഷന്റെ തോതനുസരിച്ച് പിഴ സംഖ്യ വ്യത്യാസപ്പെടും . കാര്‍ പാര്‍ക്കിംഗ് 50% ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് പരിധിയില്‍ കുറവ് വരുന്ന കാര്‍ പാർക്കിംഗ് ഒന്നിന് 2 ലക്ഷം രൂപ വീതവും 25% കാര്‍ പാര്‍ക്കിംഗ് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കുറവ് വരുന്ന കാര്‍ പാർക്കിംഗ് ഒന്നിന് മൂന്ന് ലക്ഷം രൂപ വീതവും എന്നാല്‍ 25% ല്‍ താഴെയാണ് കാര്‍ പാര്‍ക്കിംഗ് ഉള്ളതെങ്കില്‍ കുറവ് വരുന്ന ഓരോ കാർ പാർക്കിംഗിന് മൂന്നര ലക്ഷം രൂപ വീതവും കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കേണ്ടി വരും .
എന്നാല്‍ താഴെപ്പറയുന്ന കെട്ടിടങ്ങള്‍ക്ക് യഥാർത്ഥ കോമ്പൗണ്ടിംഗ് ഫീയുടെ  പട്ടികയില്‍ കൊടുത്തിരിക്കുന്ന ശതമാനം മാത്രം പിഴ ഒടുക്കിയാൽ മതിയാകും.

1 - സര്‍ക്കാര്‍ ഓഫീസുകള്‍ : 0% ,
2 - സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബഡ്സ് സ്കൂളുകള്‍ : 0% ,
3 - ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകള്‍, കോളേജുകള്‍ : 10 % ,
4 - ഗവ. അംഗീകരിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /  സ്വാശ്രയസ്ഥാപനങ്ങള്‍ :
35% ,
5 - അംഗീകൃത പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കുകള്‍ , മതസ്ഥാപനങ്ങള്‍ : 25% ,
6 - നിയമസഭയിലോ , ലോക് സഭയിലോ , രാജ്യസഭയിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ്കെട്ടിടങ്ങള്‍ : 25% ,
7 - വൃദ്ധമന്ദിരങ്ങള്‍ , അനാഥമന്ദിരങ്ങള്‍ , ഡേ കെയര്‍ സെന്ററുകള്‍ , ക്രഷുകള്‍ , ബി.ആര്‍.സികള്‍ : 10% ,
8 - കേരള ഗ്രന്ഥശാലാ സംഘത്തിൽ  അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികള്‍ : 10% .

1 - ‌മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും                    600 സ്ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് കോമ്പൗണ്ടിംഗ്  ഫീ ഉണ്ടായിരിക്കുന്നതല്ല .
2 - 600 നു മുകളില്‍ 1000 സ്ക്വയര്‍ ഫീറ്റ് വരെ 3000 രൂപ .
3 - 1001 മുതല്‍ 2000 സ്ക്വയര്‍ ഫീറ്റ് വരെ യുള്ളവര്‍ക്ക് 20,000 രൂപ  ,  4 - 2001 മുതൽ 3000 സ്ക്വയര്‍ഫീറ്റ് വരെയുള്ളവര്‍ക്ക് 30,000 രൂപ എന്നിങ്ങനെ കോമ്പൗണ്ടിംഗ് ഫീ  ഈടാക്കും .
വാണിജ്യ കെട്ടിടങ്ങള്‍ക്ക് പ്രത്യേക കോമ്പൗണ്ടിംഗ് ഫീയാണ് കണക്കാക്കി യിട്ടുള്ളത് . പ്രാഥമിക കോമ്പൗണ്ടിംഗ് ഫീയ്ക്ക് പുറമെ വയലേഷന്റെ തോതനുസരിച്ച് കോമ്പൗണ്ടിംഗ് ഫീ വ്യത്യാസപ്പെടും .

കാര്‍ പാര്‍ക്കിംഗ് 50% ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കാര്‍ ഒന്നിന് 3 ലക്ഷം രൂപയും , മുനിസിപ്പാലിറ്റി പരിധിയില്‍ 2.5 ലക്ഷം രൂപയും , കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കേണ്ടി വരും . 25% കാര്‍ പാര്‍ക്കിംഗ് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കാര്‍ ഒന്നിന് നാല് ലക്ഷം രൂപയും , മുനിസിപ്പാലിറ്റി പരിധിയില്‍ 3.5 ലക്ഷം രൂപയും , കോമ്പൗണ്ടിംഗ് ഫീ ഇനത്തിൽ അടയ്ക്കേണ്ടി വരും .   എന്നാല്‍ 25% ല്‍ താഴെയാണ് കാര്‍ പാര്‍ക്കിംഗ് ഉള്ളുവെങ്കിൽ കോര്‍പ്പറേഷന്‍ പരിധിയില്‍ 5 ലക്ഷം രൂപയും മുനിസിപ്പാലിറ്റി പരിധിയില്‍ നാലു ലക്ഷം രൂപയും കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കണം .

മുനിസിപ്പൽ കോർപ്പറേഷൻ ഏരിയകളിൽ അനധികൃത കെട്ടിടങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ളവയുടെ
കോമ്പൗണ്ടിംഗ് ഫീ താഴെ പറയും പ്രകാരമാണ് നിജപ്പെടുത്തിയിരിക്കുന്നത് .

1 - സര്‍ക്കാര്‍                                    ഓഫീസുകള്‍ : 0% ,
2 - സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ബഡ്സ് സ്കൂളുകള്‍ : 0% ,
3 - ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകള്‍ , കോളേജുകള്‍ : 10 % ,
4 - ഗവ. അംഗീകരിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /  സ്വാശ്രയസ്ഥാപനങ്ങള്‍ : 35% ,
5 - അംഗീകൃത പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കുകള്‍ , മതസ്ഥാപനങ്ങള്‍ : 25% ,
6 - നിയമസഭയിലോ, ലോക് സഭയിലോ, രാജ്യസഭയിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടങ്ങള്‍ : 25% ,
7 - വൃദ്ധമന്ദിരങ്ങള്‍ , അനാഥമന്ദിരങ്ങള്‍ , ഡേ കെയര്‍ സെന്ററുകള്‍ , ക്രഷുകള്‍ , ബി.ആര്‍.സികള്‍ : 10% ,
8 - കേരള ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികള്‍ : 10% ,

ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്ക് പഞ്ചായത്ത് പരിധിയില്‍ ഒരു ലക്ഷം രൂപയും മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പരിധിയില്‍ ഒന്നരലക്ഷം രൂപയും കോമ്പൗണ്ടിംഗ് ഫീ അടയ്ക്കണം.
നെല്‍വയല്‍ സംരക്ഷണ നിയമം , അഗ്നിശമനസേനാ നിയമങ്ങള്‍ , കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍ (CRZ) , പൊല്യൂ‍ഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിയമങ്ങള്‍ , പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ ലംഘനങ്ങൾ ഈ ചട്ടങ്ങളുടെ പരിധിയില്‍ ക്രമവത്ക്കരിക്കാന്‍ കഴിയില്ല . ഗസറ്റ് വിജ്ഞാപനത്തിൽ ഓരോ ലംഘനങ്ങൾക്കുമുള്ള  പിഴ പ്രത്യേകം പ്രത്യേകം വിശദീകരിച്ചിട്ടുണ്ട് 

അലവൻസുകളുടെ കാലിക വർദ്ധനവ് മാറ്റി വച്ച ഉത്തരവ്


മന്ത്രിസഭാ തീരുമാനങ്ങള്‍ (24 ജനുവരി 2018)
 

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സര്‍വീസ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. അജിത് കുമാറിന് അധിക ചുമതല നല്‍കി ഏകോപിത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.

രക്തസാക്ഷി ദിനത്തില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കണം

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിക്കാന്‍ ജനുവരി 30 രാവിലെ 11 മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.295/18
date
24-01-2018

KMCSA STATE PRESIDENT & GENERAL SECRETARY

                                                               SRI. P.I. JACOBSON
                                                        KMCSA STATE PRESIDENT 


                                                              SRI.M. VASANTHAN
                                              KMCSA STATE GENERAL SECRETARY

KMCSA - NAGARAVEEKSHANAM


Enlarge this document in a new window
Publisher Software from YUDU